ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്‍റെ ഓർമകൾക്ക് നാളെ ഒരാണ്ട്
Wednesday, December 7, 2022 12:53 AM IST
പു​ത്തൂ​ർ: കൂനൂർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ്യോ​മ​സേ​ന ജൂ​ണിയ​ർ വാ​റ​ണ്ട് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് നാ​ളെ ഒ​രു വ​യ​സ്.
രാ​ജ്യ​ത്തെ ഒ​ന്നാ​കെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ കൂ​നൂർ ഹെ​ലി​കോ​പ്റ്റ​ർ ദു​ര​ന്തം ന​ട​ന്ന​ത് 2021 ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു.
ദു​ര​ന്ത​ത്തി​ൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണു മ​രി​ച്ച​ത്. വ്യോ​മ​സേ​ന​യി​ലെ വാ​റ​ണ്ട് ഓ​ഫീ​സ​ർ ആ​യി​രു​ന്ന പൊ​ന്നൂ​ക്ക​ര മൈ​ന്പു​ള്ളി അ​റ​യ്ക്ക​ൽ പ്ര​ദീ​പ് അ​പ​ക​ട​ത്തി​ൽ ഓ​ർ​മ​
യാ​യി.
2004 ൽ ​വ്യോ​മ​സേ​ന​യി​ൽ ഒൗദ്യോഗി​ക ജീ​വി​തം ആ​രം​ഭി​ച്ച പ്ര​ദീ​പ് പി​ന്നീ​ട് എ​യ​ർ​ക്രൂ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെടുക​യും ഇ​ന്ത്യ​യി​ലു​ട​നീ​ളം സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു.
2018 ലെ ​പ്ര​ള​യ സ​മ​യ​ത്ത് കോ​യ​ന്പ​ത്തൂ​ർ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ നി​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ർ സം​ഘ​ത്തി​നൊപ്പം സ്വ​മേധയാ ഡ്യൂ​ട്ടി ഏ​റ്റെ​ടു​ത്ത് സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ം കാ​ഴ്ച​വച്ച​ത് നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു.
പ്ര​ദീ​പി​നെക്കുറി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ നാ​ടുമു​ഴു​വ​ൻ ഇ​ന്നും ക​ണ്ണീ​ര​ണി​യും. നാളെ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ ടുബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പൊ​ന്നൂക്ക​ര മൈ​ന്പു​ള്ളി ക്ഷേ​ത്രഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
റ​വന്യു മ​ന്ത്രി കെ.​ രാ​ജ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്യും.