സം​സ്ഥാ​ന ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് വരന്തരപ്പിള്ളിയിൽ
Wednesday, December 7, 2022 12:53 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് വ​ര​ന്ത​ര​പ്പി​ള്ളി സെന്‍റ് മേരീസ് പ​ള്ളി മൈ​താ​നി​യി​ൽ ഒ​ന്പ​ത്, പ​ത്ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തേ്യ​കം സ​ജ്ജ​മാ​ക്കി​യ മൂ​ന്നു ഫ്ല​ഡ്‌ലി​റ്റ് കോ​ർ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് സി​റി​ൽ സി. വ​ള്ളൂ​ർ നി​ർ​വ​ഹി​ക്കും. കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റ ​ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ വോ​ളി​ബോ​ൾ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യും വ​ര​ന്ത​ര​പ്പി​ള്ളി ടു​ഗ​ത​ർ സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യാ​ണു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​ആ​ർ. സാം​ബ​ശി​വ​ൻ, സാ​ജു ലൂ​യി​സ്, ജോ​ഫി ജോ​ർ​ജ്, ഷൈ​ജു പ​ട്ടി​ക്കാ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.