അ​ഖി​ല കേ​ര​ള ഇന്‍റ​ർ​ സ്കൂ​ൾ വോ​ളി: പ്ര​സ​ന്‍റേഷ​ൻ ജേ​താ​ക്ക​ൾ
Wednesday, December 7, 2022 12:53 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: പ്ര​സ​ന്‍റേ​ഷ​ൻ കോ​ണ്‍​വ​ന്‍റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 22-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോൾ ടൂ​ർ​ണമെ​ന്‍റി​ൽ ആ​തി​ഥേയ​രാ​യ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.
ഫൈ​ന​ലിൽ ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​നെ​യാ​ണ് ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്്. സ്കോ​ർ: 25 - 20, 25 -18, 25 - 21.
സ​മാ​പ​ന സ​മ്മേ​ള​നം മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജ​സ്റ്റി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥിയും പോ​ലീ​സ് അ​ക്കാ​ദ​മി അ​സി.​ഡ​യ​റ​ക്ട​റു​മാ​യ പി.​ വാ​ഹി​ദ് സ​മ്മാ​ന​ദാ​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ബി സ​ജി, പൂ​ർ​വ വി​ദ്യാ​ർ​ഥിനി സി​സ്റ്റ​ർ തേ​ജ​സ്, പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​സി.​ സു​മേ​ഷ്, ഉ​പ പ്ര​ധാ​ന​ാധ്യാ​പി​ക ജ​യ്മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.