കു​റു​മാ​ലി​പ്പു​ഴ​യി​ലെ മ​ണ്‍​ചി​റ നി​ർ​മാ​ണ​ത്തി​ൽ പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​രാ​തി
Tuesday, December 6, 2022 12:51 AM IST
പു​തു​ക്കാ​ട്: കു​റു​മാ​ലി പു​ഴ​യി​ൽ നി​ർ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക മ​ണ്‍​ചി​റ​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും വേ​ന​ലി​ൽ ആ​റി​ട​ത്താ​ണു പു​ഴ​ക്കു​കു​റു​കെ താ​ൽ​ക്കാ​ലി​ക ചി​റ​ക​ൾ കെ​ട്ടാ​റു​ള്ള​ത്. പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ചാ​ണ് ചി​റ​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു ചാ​ക്കു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വേ​ന​ലി​ൽ​പ്പു​ഴ​യി​ലെ ജ​ല​വി​താ​നം നി​ല​നി​ർ​ത്തി ജ​ല​സേ​ച​ന, കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണു ചി​റ​ക​ൾ കെ​ട്ടു​ന്ന​ത്. ഒ​രോ ചി​റ​ക്കും ല​ക്ഷ​ങ്ങ​ളാ​ണു ചെ​ല​വാ​ക്കു​ന്ന​ത്. വ​ർ​ഷ​ക്കാ​ല​ത്ത് ചി​റ​ക​ൾ ത​നി​യെ പൊ​ട്ടു​ക​യാ​ണു പ​തി​വ്. ചി​റ​ക​ൾ പൊ​ട്ടു​ന്പോ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ പു​ഴ​യി​ൽ അ​ടി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
എ​ല്ലാ വ​ർ​ഷ​വും ഇ​പ്ര​കാ​രം പു​ഴ​യി​ൽ അ​ടി​യു​ന്ന പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ പാ​രി​സ്ഥി​തി​ക, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.
മു​ള​യും പ​ന​ന്പും പോ​ലു​ള്ള ജൈ​വ​വ​സ്തു​ക്ക​ൾ കൊ​ണ്ടു നി​ർ​മി​ക്കു​ക​യോ സ്ഥി​ര​മാ​യി ചെ​ക്ക്ഡാം നി​ർ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.