മ​രു​ന്നു വി​ത​ര​ണം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മു​ട​ങ്ങി; ദു​രി​ത​ത്തി​ലാ​യി രോ​ഗി​ക​ൾ
Tuesday, December 6, 2022 12:51 AM IST
പു​ത്തൂ​ർ: വെ​ട്ടുകാ​ട് കു​ടും​ബാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മ​രു​ന്നു വി​ത​ര​ണം മു​ട​ങ്ങി. ഇതേ​ തു​ട​ർ​ന്ന് മ​രു​ന്നു ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​ഞ്ഞു. ര​ണ്ട് ഫാ​ർ​മ​സി​സ്റ്റു​ക​ൾ വേ​ണ്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു നി​ല​വി​ലു​ള്ള​ത്. ഒ​രു പോ​സ്റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള ഫാ​ർ​മ​സി​സ്റ്റ് അ​വ​ധി​യി​ൽ പോ​യ​താ​ണു മ​രു​ന്നു വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. അഞ്ചു ദി​വ​സ​ത്തേയ്ക്കാണ് ഫാ​ർ​മ​സി​സ്റ്റ് അ​വ​ധി​യി​ൽ പോ​യി​രി​ക്കു​ന്ന​ത്. ദി​വ​സം മൂന്നുറോളം പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സയ്ക്കാ​യി എ​ത്തു​ന്ന​ത്.
സൗ​ജ​ന്യ മ​രു​ന്നു ല​ഭി​ക്കാ​ത്ത​തു മൂ​ലം നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നു മ​രു​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. അ​തേ​സ​മ​യം, മ​രു​ന്ന് വി​ത​ര​ണ​ത്തി​നു താ​ൽക്കാലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ൽ നി​ന്നും ഒ​രാ​ളെ താ​ൽ​ക്കാലി​ക​മാ​യി നി​യ​മി​ക്കു​മെ​ന്നു പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​സ്. സ​ജി​ത്ത് അ​റി​യി​ച്ചു. നേ​ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​തി​രു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. മൂ​ന്നു ഡോ​ക്ട​ർ​മാ​ർ സേ​വ​നം ചെ​യ്തി​രു​ന്ന ആരോ​ഗ്യകേ​ന്ദ്ര​ത്തി​ൽ നി​ല​വി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്.