ജി​ല്ലാ​ത​ല മ​ണ്ണു ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, December 6, 2022 12:40 AM IST
തൃ​ശൂ​ർ: പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തു നാ​ള​ത്തെ ഭാ​വി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഡേ​വി​സ് മാ​സ്റ്റ​ർ.
മു​ല്ല​ക്ക​ര കൈ​ലാ​സ​നാ​ഥ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ലാ​ത​ല ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തി​ന്‍റെ ക​ണ്ണാ​ണ് മ​ണ്ണ്.
പ​രി​സ്ഥി​തി ദു​രു​പ​യോ​ഗം ത​ട​യാ​ൻ ബോ​ധ​വ​ത്്ക​ര​ണം പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ണ്‍​സി​ല​ർ ടി.​എ. അ​നീ​ഷ് അ​ഹ​മ്മ​ദ്, മ​ണ്ണ് പ​രി​വേ​ഷ​ണ ഉ​ത്ത​ര​മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ഡി.​ രേ​ണു, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​കെ. സീ​നി​യ, മ​ണ്ണ് പ​ര്യ​വേ​ഷ​ണ അ​സി​സ്റ്റ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് അ​നീ​ഷ് ജോ​ണ്‍​സ​ണ്‍, ഡോ. ​പി. എ​സ്. ജോ​ണ്‍, സോ​യി​ൽ സ​ർ​വേ ഓ​ഫീ​സ​ർ എം.​എ. സു​ധീ​ർബാ​ബു, കൈ​ലാ​സ​നാ​ഥ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ സി​ജോ പു​രു​ഷോ​ത്ത​മ​ൻ, പ്രി​ൻ​സി​പ്പ​ൽ റ​സീ​ന ക​ടേ​ങ്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മ​ണ്ണു ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​സം​വാ​ദ​വും മ​ണ്ണ​ഴ​ക് പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

ര​ണ്ടു കി​ലോ
ക​ഞ്ചാ​വു​മാ​യി
യു​വാ​വു
പി​ടി​യിൽ

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല പാ​ന്പാ​ടി​യി​ൽ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി.
ഷൊ​ർ​ണ്ണൂ​ർ ശൗ​ര്യംപ​റ​ന്പി​ൽ പ​രി​യാ​നം​പ​റ്റപ​ടി ഷെ​ഫീ​ഖ് (35) നെയാണ് ​അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ൽ നി​ന്നാ​ണു ക​ഞ്ചാ​വു പി​ടി​ച്ചെ​ടു​ത്ത​ത്.
പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​ സ​ജി​തയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം​.എ​സ്. ജി​തേ​ഷ്, എം. ​സു​ധീ​ർകു​മാ​ർ എ.​ഡി. പ്ര​വീ​ണ്‍, വി. തൗ​ഫീ​ഖ്, എ​ൻ. ഷെ​മീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.