ഒ​ന്നും ര​ണ്ടു​മ​ല്ല, ദാ​സ് മാ​ഷെ​ഴു​തി​യ​ത് കാ​ക്ക​ക​ളെക്കു​റി​ച്ച് 101 ക​വി​ത​ക​ൾ
Tuesday, December 6, 2022 12:40 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കാ​ക്ക​ക​ളെക്കുറി​ച്ച് മാ​ത്രം ഒ​രു ക​വി​താ​സ​മാ​ഹാ​രം. അ​തും ഒ​ന്നും ര​ണ്ടും ക​വി​ത​ക​ള​ല്ല, 101 കാ​ക്ക​ക്ക​വി​ത​ക​ൾ.
കു​ട്ടി​ക​ൾ​ക്കുവേ​ണ്ടി കാ​ക്ക​ക്ക​വി​ത​ക​ളു​ടെ വ​ലി​യൊ​രു കൂ​ടു ത​ന്നെ​യൊ​രു​ക്കു​ന്ന​ത് കു​ട്ടി​ക​ൾ​ക്കേ​റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ സി.​ആ​ർ. ദാ​സാ​ണ്. നാ​ല​ഞ്ചു വ​രി​യു​ള്ള ക​വി​ത​ക​ൾ മു​ത​ൽ നീ​ണ്ട ക​വി​ത​ക​ൾ വ​രെ ദാ​സ് മാ​ഷെ​ഴു​തി​യി​ട്ടുണ്ട്. പ​ല​പ്പോ​ഴാ​യി കു​ട്ടി​ക​ൾ​ക്കാ​യി ചൊ​ല്ലി​ക്കൊ​ടു​ത്ത കാ​ക്ക​ക്ക​വി​ത​ക​ൾ​ക്കു പു​റ​മെ സ​മാ​ഹാ​ര​ത്തി​നാ​യി എ​ഴു​തി​യ കാ​ക്ക​ക്ക​വി​ത​ക​ളു​മു​ണ്ട്. കു​ട്ടി​ക​ളാ​യ എ​ന്‍റെ കൂ​ട്ടു​കാ​ർ​ക്കുവേ​ണ്ടി​യാ​ണ് ഈ ​കാ​ക്ക​ക്ക​വി​ത​ക​ളെ​ന്ന് സി.​ആ​ർ. ദാ​സ് പ​റ​ഞ്ഞു.
മ​ണ്ണു​ത്തി വൈ​ലോ​പ്പി​ള്ളി പു​ല​രി ഗ്ര​ന്ഥ​ശാ​ല​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി കാ​ക്ക​ക്ക​വി​ത​ക​ൾ പു​ല​രി കൂ​ട്ടു​കാ​ർ​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ള​ട​ക്കം കാ​ക്ക​ക്ക​വി​ത​ക​ളു​ടെ പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു പ്ര​ത്യേ​ക ക​വ​ർ ചി​ത്ര​ങ്ങ​ളോ​ടെ​യാ​ണു പു​സ്ത​കം കു​ട്ടി​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.
നേ​ര​ത്തെ സി.​ആ​ർ. ദാ​സ് ര​ചി​ച്ച കാ​ക്ക​ക​ഥ​ക​ൾ മ​ല​യാ​ള​ത്തി​നു പു​റ​മെ ഇം​ഗ്ലീ​ഷി​ലും മൊ​ഴി​മാ​റ്റം ന​ട​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.