മണിക്കുട്ടിക്കു കുഞ്ഞ് പിറന്നു
Tuesday, December 6, 2022 12:40 AM IST
കാ​ഞ്ഞാ​ണി: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ൽ മു​റി​ച്ചു​മാ​റ്റി ക്രി​ത്രി​മ​ക്കാലി​ൽ അ​തി​ജീ​വ​നം സാ​ധ്യ​മാ​ക്കി​യ മ​ണ​ലൂ​ർ കു​ണ്ടു​കു​ളം ഡേ​വി​സി​ന്‍റെ മ​ണി​ക്കു​ട്ടി എ​ന്ന വെ​ച്ചൂ​ർ പ​ശു​വി​നു ച​ന്ത​മൊ​ത്ത പ​ശു​ക്കു​ട്ടി പി​റ​ന്നു. പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ തൊ​ടി മു​ഴു​വ​ൻ തു​ള്ളി​ച്ചാ​ടി​ക്ക​ളി​ക്കു​ക​യാ​ണ് മ​ണി​ക്കു​ട്ട​ൻ.

2019 ന​വം​ബ​റി​ൽ സ​മീ​പ​ത്തെ വീ​ട്ടു​പ​റ​ന്പി​ൽ പു​ല്ലു തി​ന്നാ​ൻ കെ​ട്ടി​യി​ട്ട പ​ശു​വി​നെ തെ​രു​വു​നാ​യ്ക്ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതി​നെ​ത്തു​ട​ർ​ന്ന് ഇ​ട​തു​കാ​ലി​ൽ പ​ഴു​പ്പ് പ​ട​ർ​ന്ന​തോ​ടെ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ ഡോ. ​ജി​ജി​ ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ട്ടി​നു താ​ഴെ കാ​ൽ മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

മൂ​ന്ന് കാ​ലി​ൽ അ​തി​ജീ​വ​ന​വും ഗ​ർ​ഭ​ധാ​ര​ണ​വും ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​തി​നാ​ൽ ദ​യാ​വ​ധ​മാ​കും അ​ഭി​കാ​മ്യ​മെ​ന്നു ഡോ​ക്ട​ർ​മാ​രു​ൾ​പ്പ​ടെ ഏ​റെ പേ​ർ പ​റ​ഞ്ഞു​ വെ​ങ്കി​ലും സ്വ​ന്തം കു​ടും​ബ ത്തി​ലെ ഒ​രം​ഗ​മാ​യി വ​ള​ർ​ന്ന മ​ണി​ക്കു​ട്ടി​യെ കൈ​യൊ​ഴി​യാ​ൻ ഡേ​വി​സും ഭാ​ര്യ ഉ​ഷ​യും മ​ക​ൾ ദൃ​ശ്യ​യും ത​യാ​റാ​യി​ല്ല.

ഇ​ട​തു കാ​ൽ നീ​ക്കം ചെ​യ്ത, മൂ​ന്നു​കാ​ൽ മാ​ത്ര​മു​ള്ള മ​ണി​ക്കു​ട്ടി​യെ 15 മാ​സം തൊ​ഴു ത്തി​ൽ​ത​ന്നെ കെ​ട്ടി​യി​ട്ട് ഈ ​കു​ടും​ബം ശു​ശ്രൂ​ഷി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ൻ​സ്പ ക്ട​റാ​യി വി​ര​മി​ച്ച ഡേ​വി​സ് പ​ശു​വി​ന് ക്രി​ത്രി​മ​ക്കാ​ൽ വ​യ്ക്കു​ന്ന​തി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.

പ​ശു​ക്ക​ൾ​ക്ക് ക്രി​ത്രി​മ കാ​ൽ നി​ർ​മി​ക്കു​ന്ന സ്ഥ​ലം കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ ഡേ​വി​സ് മ​നു​ഷ്യ​ർ​ക്ക് ക്രി​ത്രി​മ കാ​ൽ നി​ർ​മി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി യു​മാ​യി നി​ര​ന്ത​രം ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കു​ട്ടി​ക്ക് പ്ര​ത്യേ​ക കാ​ൽ നി​ർ​മി​ക്കു ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ ക​ന്പ​നി ത​യാ​റാ​വു​ക​യും അ​തി​ൽ വി​ജ​യി​ക്കു​ക​യു​മായി​രു​ന്നു.

ക്രി​ത്രി​മ കാ​ൽ ഘ​ടി​പ്പി​ച്ച ശേ​ഷം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പ​ശു​വി​നെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നാ​യി കു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.