മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ൽ​നി​ന്നു പു​ഴ​യി​ലേ​ക്ക് ചാ​ടി​ യുവാവ് മ​രി​ച്ചു
Monday, December 5, 2022 11:07 PM IST
ത​ളി​ക്കു​ളം: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ളി​ക്കു​ളം സ്വ​ദേ​ശി​യും വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ പു​റ​ക്കോ​ലി​പ​റ​ന്പി​ൽ ര​വി മ​ക​ൻ രാ​ജേ​ഷ്(40) ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ രാ​ജേ​ഷ് ബൈ​ക്കി​ൽ മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം പാ​ല​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​ഭാ​ത സ​വാ​രി​ക്കാ​രോ​ട് പു​ഴ​യി​ലെ ഒ​ഴു​ക്കി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട്, വ​ല​പ്പാ​ട് പോ​ലീ​സും നാ​ട്ടി​ക ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

മൂ​ന്നു​മ​ണി​ക്കു​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ചാ​ടി​യ സ്ഥ​ല​ത്തി​ന്‍റെ ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യാ​യി ചെ​ളി​യി​ൽ താ​ഴ്ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രാ​ജേ​ഷ് സ​ഹോ​ദ​ര​നൊ​പ്പം ത​ളി​ക്കു​ളം ഹൈ​സ്കൂ​ളി​നു സ​മീ​പം വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: രേ​ഷ്മ. സം​സ്കാ​രം പി​ന്നീ​ട്.