കെഎ​സ്ആ​ർ​ടി​സി പു​തു​താ​യി 600 ബ​സു​ക​ൾ വാ​ങ്ങും
Monday, December 5, 2022 12:52 AM IST
ഗു​രു​വാ​യൂ​ർ: കെഎസ്ആ​ർ​ടി​സി യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 600 പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു. ഇ​തി​ൽ 200 എ​ണ്ണം ഇ​ല​ട്രി​ക് ബ​സു​ക​ളാ​ണ്. കെഎ​സ്ആ​ർ​ടി​സി​യെ സ്വ​യം പ​ര്യാ​പ്തമാക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന യാ​ത്രാ ഫ്യു​വ​ൽസി​ന്‍റെ ഉ​ദ്ഘാ​ട​നം ഗു​രു​വാ​യൂ​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ൽ നി​ർവ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി .
കെഎ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റെ​ന​ട ഇ​ന്ന​ർ റോ​ഡി​ലേ​ക്ക് നി​ർ​മി​ക്കു​ന്ന പു​തി​യ റോ​ഡി​നാ​യി കെഎ​സ്ആ​ർ​ടി​സി​യു​ടെ 3.5 സെ​ന്‍റ് സ്ഥ​ലം വി​ട്ടു ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഈ ​റോ​ഡ് നി​ർ​മി​ക്കാ​നാ​യി 75 ല​ക്ഷം എംഎ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ൻ.​കെ. അ​ക്ബ​ർ എംഎ​ൽ​എ അ​റി​യി​ച്ചു.
കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻഡിൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ര​ണ്ടു ഘ​ട്ട​മാ​യി അ​ഞ്ചു കോ​ടി അ​നു​വ​ദി​ക്കു​മെ​ന്നും എം എ​ൽഎ ​അ​റി​യി​ച്ചു. പു​തി​യ റോ​ഡ് മ​നോ​ഹ​ര​മാ​യി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്നും, റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യി ക​ട​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് ആ​ലോ​ചി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ, ഐ​ഒ​സി സി ​ജി എം ​ദീ​പ​ക് ദാ​സ്, കൗ​ണ്‍​സി​ല​ർ കെ.​പി.​ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൂ​ന്നുകോ​ടി ചെല​വ​ഴി​ച്ചാ​ണ് ഗു​രു​വാ​യൂ​ർ കെഎ​സ്ആ​ർ​ടി​സി​യി​ൽ പെ​ട്രോ​ൾ പ​ന്പ് സ്ഥാ​പി​ച്ച​ത്.