പ​റ​ക്കു​ന്നി​ലെ മ​ണ്ണെ​ടു​പ്പ്: പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു
Monday, December 5, 2022 12:52 AM IST
എ​രു​മ​പ്പെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ഞ്ചേ​രി പ​റ​ക്കു​ന്നി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രെ അ​ണിനി​ര​ത്തി മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബ​സ​ന്ത് ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ. ​വി.​സി.​ ബി​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ലീ​ൽ ആ​ദൂ​ർ മു​ഖ്യാ​തി​ഥി​യാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യു​മാ​യ എം.​സി.​ ഐ​ജു, വാ​ർ​ഡ് മെ​ന്പ​ർ സ്വ​പ്ന പ്ര​ദീ​പ്, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ സിപി​എം പി.​ടി. ദേ​വ​‌​സി, സി​പിഐ ​പി.​ആ​ർ.​പ്ര​സാ​ദ്, ബി​ജെപി ​അ​ന​ന്ദ​ൻ വ​ട​ക്കൂ​ട്ട്, ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി പ്ര​സാ​ദ് രാ​ജ്, വി.​ബി.​ ജ​യേ​ഷ്, കെ.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​സ്.​ ശി​വ​പ്ര​കാ​ശ്, കെ.​ആ​ർ.​പ്ര​ദീ​പ് രാ​ജ്, കെ.​എ​സ്.​ വി​മ​ലേ​ഷ്കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.