കോ​ഴി​യും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Sunday, December 4, 2022 1:03 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ഴി​ക്ക​ട​യി​ൽ വ​ടി​വാ​ൾ വീ​ശി കോ​ഴി​യെ​യും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പ​റ​വൂ​ർ അ​യ്യ​ന്പി​ള്ളി സ്വ​ദേ​ശി​യാ​യ പു​തു​പ​റ​ന്പി​ൽ ഉ​ദി​ത്ത് ദേ​വ് (27) നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സിഐഇആ​ർ ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റി​യാ​ട് പേ​ബ​സാ​റി​ലെ ഹ​ലാ​ൽ ചി​ക്ക​ൻ സെ​ന്‍റ​റി​ൽ ഒ​ന്നിന് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ​രേ​ഴ​ത്ത് റാ​ഫി ന​ട​ത്തു​ന്ന ചി​ക്ക​ൻ സെ​ന്‍റ​റി​ൽ ര​ണ്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കോ​ഴി ക​ടം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​നാ​ൽ വ​ടി​വാ​ളു​മാ​യെ​ത്തി ജീ​വ​ന​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മേ​ശ​വ​ലി​പ്പി​ൽ നി​ന്ന് നാ​ലാ​യി​രം രൂ​പ​യും കോ​ഴി​യും എ​ടു​ത്തുകൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.​

എ​സ്ഐ​മാ​രാ​യ ര​വി​കു​മാ​ർ ആ​ന​ന്ദ്, എഎ​സ്ഐ​മാ​രാ​യ ഉ​ല്ലാ​സ്പൂ തോ​ട്ട് മു​ഹ​മ്മ​ദ് സി​യാ​ദ്, സിപിഒമാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡേ​വി​സ്, ഷി​ജു എ​ന്നി​വ​രും അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.