ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ക​ർ ജാ​ഗ്ര​തൈ... കാ​മ​റക്ക​ണ്ണു​ക​ൾ എല്ലാം കാ​ണും
Sunday, December 4, 2022 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സ​ഹാ​യ​ക​മാ​കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ന​ന്പ​ർ പ്ലേ​റ്റ് റെ​ക്ക​ഗ്നൈ​സേ​ഷ​ൻ സി​സ്റ്റം (എ​എ​ൻ​പി​ആ​ർ) പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ് സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​മ​ക​ളെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ക്കും.

റൂ​റ​ൽ ജി​ല്ല​യി​ലെ മ​ല​ക്ക​പ്പാ​റ, കോ​ട്ട​പ്പു​റം, പെ​രു​ന്പു​ഴ, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നൂ​ത​ന എ​എ​ൻ​പി​ആ​ർ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​മ​റ​ക​ൾ​ക്കു​പു​റ​മേ, വാ​ഹ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന കാ​മ​റ​ക​ളും ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റു​ക​ളു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഈ ​കാ​മ​റ​ക​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കും. സി​സ്റ്റ​ത്തി​ൽ സേ​വ് ചെ​യ്യു​ന്ന സം​ശ​യാ​സ്പ​ദ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യാ​ൽ അ​ലാം വ​ഴി ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​പ്പു ല​ഭി​ക്കും.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്താ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ 24 മ​ണി​ക്കൂ​റും ഇ​തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ റൂ​ട്ടു​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക​ണ്ടു​പി​ടി​ക്കാ​നും ഇ​തി​ലൂ​ടെ പോ​ലീ​സി​നു സാ​ധി​ക്കും. സം​വി​ധാ​ന​ത്തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോഗ്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സ്, ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീം, സൈ​ബ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​ കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.