കു​ട്ട​നെ​ല്ലൂ​ർ സഹകരണ ബാ​ങ്ക് ത​ട്ടി​പ്പ്! സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ർ​ക്കു മാ​ത്രം നി​യ​ന്ത്ര​ണ​മെ​ന്ന് ആ​ക്ഷേ​പം
Sunday, December 4, 2022 1:03 AM IST
പു​ത്തൂ​ർ: കു​ട്ട​നെ​ല്ലൂ​ർ ബാ​ങ്കി​ൽ വ​ൻ തു​ക നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ​രി​ധി​യി​ല്ലാ​തെ പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്പോൾ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ർക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ നി​ശ്ചി​ത തു​ക മാ​ത്രം നൽകുന്നുവെന്ന് ആ​ക്ഷേ​പം.

ആ​ശ​ങ്ക മാ​റാ​തെ നി​ക്ഷേ​പ​ക​ർ ബാ​ങ്കി​നു മു​ന്നി​ൽ ത​ടി​ച്ചുകൂ​ടി. വാ​യ്പ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ഭ​ര​ണസ​മി​തി പി​രി​ച്ചുവി​ട്ട​തു മു​ത​ൽ നൂ​റു ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ് ബാ​ങ്കി​ൽ എ​ത്തി​യ​ത് . നി​ക്ഷേ​പ​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.

അ​തും ഒ​റ്റ​ത്ത​വ​ണ​യാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ മാ​ത്രം. ബാ​ങ്കി​ലെ​ത്തു​ന്ന നി​ക്ഷേ​പ​ക​രെ ജീ​വ​ന​ക്കാ​ർ ഡെ​പ്പോ​സി​റ്റ് ര​സീ​റ്റ് പ​രി​ശേ​ാധി​ച്ച ശേ​ഷ​മാ​ണ് മു​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. മ​റ്റു​ള്ള​വ​രെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ മ​ട​ക്കിവി​ടു​ക​യാ​ണ്.

പ​ണം പി​ൻ​വ​ലി​ക്കാ​ൻ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മായി എ​ത്തി​യ​തോ​ടെ കേ​ര​ള ബാ​ങ്കി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ച്ചാ​ണ് ന​ൽ​കു​ന്ന​ത്. ഹെ​ഡ് ഓ​ഫി​സി​ൽ നി​ന്നും മൂ​ന്നു ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നു​മാ​യി ഇ​തി​ന​കം 25 കോ​ടി രൂ​പ നി​ക്ഷേ​പ​ക​ർ​ക്ക് തി​രി​ച്ചു ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.