ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം: മി​ക​ച്ച കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ്
Sunday, December 4, 2022 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ-​ഗ​വ​ർ​ണ​ൻ​സ് വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് അ​ർ​ഹ​രാ​യി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് ക്രൈ​സ്റ്റ് ഈ ​നേ​ട്ട​ത്തി​ലേ​ക്കേ​ത്തി​യ​ത്.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ഭ​ര​ണ​രം​ഗ​ത്തും സ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണു സം​സ്ഥാ​ന വി​വ​ര​സാ​ങ്കേ​തി​ക വ​കു​പ്പ് ഐ​എം​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് ടാ​ഗോ​ർ തീ​യേ​റ്റ​റി​ൽ വ​ച്ചു​ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യി​ൽ നി​ന്ന് കോ​ള​ജി​ന് വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ളി ആ​ൻ​ഡ്രൂ​സ്, ഡോ. ​പി. റോ​ബി​ൻ​സ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ ഈ ​ര​ണ്ട് സം​രം​ഭ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ​താ​യി ക​രു​ത​പ്പെ​ടു​ന്നു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ന്നും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​രീ​ക്ഷി​ച്ചി​ട്ടു​ള്ള ക്രൈ​സ്റ്റ് കോ​ള​ജി​ന് ഈ ​അ​വാ​ർ​ഡ് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​വാ​ൻ ക​ലാ​ല​യം പ്ര​തി​ജ്ഞ ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.