മി​ക​ച്ച പ്ര​വ​ർ​ത്ത​നം; തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന് പു​ര​സ്കാ​രം
Sunday, December 4, 2022 12:59 AM IST
തൃ​ശൂ​ർ: പൊ​തു​ജ​ന സേ​വ​ന രം​ഗ​ത്ത് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ-​ഗ​വേ​ണ​ൻ​സ് പു​ര​സ്കാ​രം തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്. 2019 മു​ത​ൽ 2021 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധം, സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ​യും പൊ​തു​ജ​ന​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​ത് അ​വാ​ർ​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യി​ൽ നി​ന്നു തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.