അ​യ്യ​ന്തോ​ളി​ൽ അ​ഞ്ചു​ വീ​ടു​ക​ളി​ൽ മോ​ഷ്ടാ​വി​ന്‍റെ വി​ള​യാ​ട്ടം
Sunday, December 4, 2022 12:59 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

അ​യ്യ​ന്തോ​ൾ: ക​ള​ക്ട​റേ​റ്റി​നു സ​മീ​പം കോ​ലി​പ്പ​റ​ന്പി​ൽ അ​ഞ്ചു​വീ​ടു​ക​ളി​ൽ മോ​ഷ​ണം. ര​ണ്ടു വീ​ടു​ക​ളി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും കവർന്നു. മൂ​ന്നു​വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​യ്യ​ന്തോ​ൾ മേ​ഖ​ല​യി​ൽ വി​ല​സി​യ​ത്. മ​ച്ചാ​ട്ട് വീ​ട്ടി​ൽ രാ​ജ​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​വും 27,000 രൂ​പ​യും 5000 രൂ​പയടങ്ങിയ പേ​ഴ്സും 35,000 വി​ല വ​രു​ന്ന മൊ​ബൈ​ലും ഭ​ണ്ഡാ​ര പെ​ട്ടി​യും ക​വ​ർ​ന്നു.

വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. ശ​ബ്ദം​കേ​ട്ട് ഉണർന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള ഭാ​ഗ​ത്തുനി​ന്ന് ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത ഉ​യ​ര​മു​ള്ള ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തു ക​ണ്ട​ത്. പോ​ലീ​സി​നെ വി​ളി​ക്കാ​നാ​യി ഫോ​ണ്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ഫോ​ണ​ട​ക്കം ന​ഷ്ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്.

ക​ല്ലാ​റ്റി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീടിന്‍റെ വാ​തി​ൽ തു​റ​ന്ന് ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് മൊ​ബൈ​ൽ ഫോ​ണ്‍ ക​വ​ർ​ന്നു. പൈ​സ​യി​ട്ടു​വെ​ച്ചി​രു​ന്ന കു​ടു​ക്ക​യും ക​വ​ർ​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സു​നി​ത വി​നു​വി​ന്‍റെ വീടി​ന്‍റെ പി​ൻവാ​തി​ൽ പൊ​ളി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.