കാട്ടൂർ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കാട്ടൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശോഭനൻ നയിക്കുന്ന വാഹന പ്രചരണ ജാഥ വെള്ളാനിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി ആന്റോ പെരുന്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി മെന്പർ എംപി ജാക്സണ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് രഞ്ജിനി ശ്രീകുമാർ ബ്ലോക്ക് ഭാരവാഹികളായ ജോണി കാച്ചപ്പിള്ളി, അഡ്വ. ജോസ് മൂഞ്ഞേലി, തിലകൻ പൊയ്യാറ, ബിബിൻ തുടിയത്, എൻ.എം. ബാലകൃഷ്ണൻ, എം.ഐ. അഷറഫ്, തങ്കപ്പൻ പാറയിൽ, പി.ഐ. ജോസ്, അഡ്വ. ശശികുമാർ ഇടപ്പുഴ, പി.എസ്. മണികണ്ഠൻ, വിനോദ് പുള്ളിൽ, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിൻ ഫ്രാൻസിസ്, ഷാറ്റോ കുര്യൻ, എ.എസ്. ഹൈദ്രോസ് എന്നിവർ പങ്കെടുത്തു.