പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, December 3, 2022 1:09 AM IST
‌എ​ട​ത്തി​രു​ത്തി: മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2022 -23 വ​നി​താ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്കു എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. വ​നി​ത ജെഎ​ൽ​ജി​ക​ൾ​ക്കാ​യു​ള്ള പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ച​ന്ദ്ര​ബാ​ബു പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് നി​ർ​വഹി​ച്ചു.
ആ​റാം വാ​ർ​ഡി​ലെ ഹ​രി​ത​ശ്രീ ജെഎ​ൽജി​യു​ടെ തോ​ട്ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ ഫ​ൽ​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൗ​മി പ്ര​സാ​ദ്, വി.​എ​സ്.​ ജി​നേ​ഷ്, എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വാ​സ​ന്തി തി​ല​ക​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ദേ​വി ദി​നേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​സ​ച​ന എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.
ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ലൂ​ടെ ജ​ഐ​ൽ​ജി അം​ഗ​ങ്ങ​ൾ​ക്ക് അഞ്ചി​നം തൈ​ക​ളും കു​മ്മാ​യ​വും ജൈ​വ വ​ള​വും കൂ​ലി​ച്ചില​വും ന​ല്കു​ന്ന പ​ദ്ധ​തി ഓ​രോ വാ​ർ​ഡി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത രണ്ടു ഗ്രൂ​പ്പു​ക​ൾ​ക്ക് വീ​ത​മാ​ണ് ന​ല്കു​ന്ന​ത്.