വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്കി​ലെ ആ​ദ്യ വാ​ത​ക ശ്മ​ശാ​നം പൂ​മം​ഗ​ല​ത്ത്
Saturday, December 3, 2022 1:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​തീ​രം വാ​ത​ക ശ്മ​ശാ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ വാ​ത​ക ശ്മ​ശാ​ന​മാ​ണ് ശാ​ന്തി​തീ​രം. എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഒ​രു പൊ​തു​ശ്മ​ശാ​നം വെ​ടി​പ്പും വൃ​ത്തി​യു​മു​ള്ള രീ​തി​യി​ൽ പ​രി​ഷ്കൃ​ത​മാ​യി സ​ജ്ജീ​ക​രി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി മ​ത​നി​ര​പേ​ക്ഷ​മാ​യ ഇ​ടം ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​വു​ക എ​ന്ന​ത് പ്ര​സ​ക്ത​മാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​ന്നി​വ​യു​ടെ ഫ​ണ്ടു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 70 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.
കോ​സ്റ്റ്ഫോ​ർ​ഡ് ആ​യി​രു​ന്നു നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യ ല​താ ച​ന്ദ്ര​ൻ, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​ന്പി​ൽ, പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത സു​രേ​ഷ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.