അ​ന്പ​ത്തൊ​ന്ന​ക്ഷ​രം ചൊ​ല്ലി​പ്പ​ഠി​ച്ച സ്കൂ​ളി​ലേ​ക്ക് ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റെ​ത്തു​ന്നു
Saturday, December 3, 2022 1:06 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പ​ഠി​ച്ചു​വ​ള​ർ​ന്ന സ്കൂ​ളി​ലേ​ക്ക്...​അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ പ​റ​ഞ്ഞു​ത​ന്ന വി​ദ്യാ​ല​യ​ങ്ക​ണ​ത്തി​ലേ​ക്ക് ആ ​പ​ഴ​യ കു​ട്ടി​യെ​പ്പോ​ലെ ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റെ​ത്തു​ന്നു. കു​രി​യ​ച്ചി​റ സെ​ന്‍റ് പോ​ൾ​സ് കോ​ണ്‍​വെ​ന്‍റി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ല​ഭാ​ര​ങ്ങ​ളി​ല്ലാ​തെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യി എ​ത്തു​ന്ന രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.
സ്റ്റേ​റ്റ് സി​ല​ബ​സ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കു​രി​യ​ച്ചി​റ സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്് ക്ലാ​സു​ക​ൾ പ​ഠി​ച്ച​ത്.
അ​ന്ന് സ്കൂ​ൾ കോ​ണ്‍​വെ​ന്‍റി​ന്‍റെ ബോ​ർ​ഡിം​ഗി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു പ​ഠ​നം. ഇ​ന്നു സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് കേ​ന്ദ്ര​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​നി​ത് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ്കൂ​ളി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​ണ്.
ഇ​ന്നു രാ​വി​ലെ ആ​ദ്യം സെ​ന്‍റ് പോ​ൾ​സ് സ്റ്റേ​റ്റ് സ്കൂ​ളി​ലും തു​ട​ർ​ന്ന് സി​ബി​എ​സ്‌​സി പ​ബ്ലി​ക് സ്കൂ​ളി​ലും പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സാ​ന്നി​ധ്യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശോ​ഭ ജ​യ​ദേ​വ​ൻ, അ​ജി​ത​ൻ നെ​ല്ല​പ​റ​ന്പി​ൽ, ഡോ. ​ടോമി ഫ്രാ​ൻ​സി​സ്, പ്രി​ൻ​സ് പെ​രു​ന്പി​ള്ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.