ഹോ​ട്ട​ൽ തുറന്നത് പുലിവാലായി
Friday, December 2, 2022 1:10 AM IST
അ​തി​ര​പ്പി​ള്ളി: അ​രൂ​ർ​മു​ഴി ക​മ്മ്യു​ണി​റ്റി ഹാ​ളി​നോ​ട​നു​ബ​ണ്ഡി​ച്ച് കുടുബ​ശ്രീ ഹോ​ട്ട​ൽ തു​റ​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി. ഇ​വി​ടെ നാ​ട്ടു​കാ​ർ വി​വാ​ഹ​മോ മ​റ്റു ച​ട​ങ്ങു​ക​ളോ ന​ട​ത്തി​യാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടി ഭ​ക്ഷ​ണം വി​ള​ന്പേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ല്യാ​ണ സ​ദ്യ​യി​ൽ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ക​മ്യുണി​റ്റി ഹാ​ളി​ന്‍റെ കോ​ന്പൗ​ണ്ടി​ലാ​ണ്.
ഇ​തി​നാ​ൽ വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ട​മി​ല്ല. ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് വി​വാ​ഹ​മോ മ​റ്റു ച​ട​ങ്ങു​ക​ളോ ന​ട​ത്താ​ൻ വ​ൻ തു​ക മു​ട​ക്കി സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥയാ​ണ് .
പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ നി​ന്നും കു​ടു​ബ ശ്രീ ​ഹോ​ട്ട​ൽ മാ​റ്റ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. ​ജോ​ർ​ജ്, മു​ര​ളി ച​ക്ക​ന്ത​റ, ജോ​സ് പാ​റ​ക്ക, ദി​ലി​ക് ദി​വാ​ക​ര​ൻ, ജോ​മോ​ൻ കാ​വു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നു പോ​ൾ, ജ​യ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ ഷാ​ന്‍റി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.