സി​നി​മ ടി​ക്ക​റ്റ് വാ​ട്സാ​പ്പ് വ​ഴി ബു​ക്കിംഗ്; ഗി​രി​ജ തി​യ​റ്റ​റി​നു വി​ല​ക്ക്
Friday, December 2, 2022 1:09 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി വാ​ട്സ്ആ​പ്പ് വ​ഴി സി​നി​മ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കി​യ തൃ​ശൂ​ർ ഗി​രി​ജ തി​യ​റ്റ​ർ ഉ​ട​മ​യ്ക്ക് ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സൈ​റ്റു​ക​ളു​ടെ വി​ല​ക്ക്. ഓ​ണ്‍​ലൈ​ൻ സി​നി​മാ ബു​ക്കി​ംഗ് സൈ​റ്റു​ക​ളു​ടെ കൊ​ള്ള​യ്ക്കെ​തി​രെ എ​ന്ന പ്ര​ചാ​ര​ണ​ത്തോ​ടെ​യാ​ണ് ഗി​രി​ജ​യി​ൽ വാ​ട്സാപ്പ് ബു​ക്കി​ംഗ് സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഗോ​ൾ​ഡ് എ​ന്ന ചി​ത്ര​ത്തി​നാ​ണ് ഗി​രി​ജ​യി​ൽ ആ​ദ്യ​മാ​യി വാ​ട്സാ​പ്പ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കി​ംഗിനും സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഗി​രി​ജ​യി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി ആ​രും പു​തി​യ ചി​ത്ര​മാ​യി​രു​ന്നി​ട്ടു പോ​ലും ഗോ​ൾ​ഡി​ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​തെവ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് അ​റി​ഞ്ഞ​തെ​ന്ന് തിയ​റ്റ​റു​ട​മ ഗി​രി​ജ പ​റ​യു​ന്നു. യാ​തൊ​രു​വി​ധ അ​റി​യി​പ്പും കൂ​ടാ​തെ​യാ​ണ് ത​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യതെന്ന് ഇ​വ​ർ പ​റ​ഞ്ഞു.
ത​ങ്ങ​ൾ വാ​ട്സ്ആ​പ്പ് ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് സൗ​ക​ര്യം​ ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​രു രൂ​പ പോ​ലും ക​മ്മീ​ഷ​ൻ വാ​ങ്ങാ​തെ സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നാണ് വാ​ട്സ്ആ​പ്പ് ബു​ക്കിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സൈ​റ്റു​ക​ളു​ടെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നും ഗി​രി​ജ തീ​യ​റ്റ​ർ ഉ​ട​മ പ​റ​ഞ്ഞു. ടി​ക്ക​റ്റ് ചാ​ർ​ജി​നു പു​റ​മേ​യു​ള്ള ബു​ക്കിംഗ് ചാ​ർ​ജ് എ​ങ്ങ​നെ ഒ​ഴി​വാ​ക്കു​മെ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ത​ങ്ങ​ളോ​ടു സ്ഥി​ര​മാ​യി ചോ​ദി​ക്കാ​റു​ണ്ടെ​ന്നും ഇ​തി​ന് ഒ​രു പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് വാ​ട്ട്സ് ആ​പ്പ് വ​ഴി ബു​ക്കി​ംഗ് ആ​രം​ഭി​ച്ച​തെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.
തി​യ​റ്റ​റു​ക​ളി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ​വ​രും വ​ലി​യ പ​ണ​ക്കാ​രൊ​ന്നു​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രാ​ണ്. നാ​ല് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ഒ​രു ടി​ക്ക​റ്റി​നു​ള്ള പ​ണം കൂ​ടു​ത​ലാ​യി ന​ൽ​കേ​ണ്ടി വ​രു​ന്നു. അ​തി​നൊ​രു മാ​റ്റം വ​രു​ത്താ​നാ​ണ് ഞാ​ൻ വാ​ട്ട്സ്ആ​പ്പ് ബു​ക്കി​ംഗ് തു​ട​ങ്ങി​യ​ത്. - ഡോ. ​ഗി​രി​ജ വ്യ​ക്ത​മാ​ക്കി.