ജ​റു​സ​ലെം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി
Friday, December 2, 2022 1:09 AM IST
ത​ലോ​ർ: ജ​റു​സ​ലെം ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ 28-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പും സി​ബി​സി​ഐ​ പ്ര​സി​ഡ​ന്‍റു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​ത​പി​ച്ച് സു​വി​ശേ​ഷ​ത്തി​ലും യേ​ശു​വി​ലും വി​ശ്വ​സി​ച്ചാ​ൽ, ആ​ർ​ക്കും ര​ക്ഷ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. വ​ച​ന​ശു​ശ്രൂ​ഷയ്ക്ക് വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ൽ നേതൃത്വം നൽകി. ജ​റു​സ​ലെം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് സി​എം​ഐ സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ പാ​ച്ചേ​രി​യി​ൽ സി​എം​ഐ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.
ജ​റു​സ​ലെം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഷെ​ക്കെ​യ്ന ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ത​ത്സ​മ​യം ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രാം. നാ​ലു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ദിവസവും രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 3.30ന് ​ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും. ര​ണ്ടാം​ദി​ന​മായ ഇന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണത്തി​ൽ ആ​ണ് സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.