കു​ട്ട​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്: കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, December 2, 2022 1:09 AM IST
പു​ത്തൂ​ർ: വായ്പാ തട്ടിപ്പു നടന്ന കു​ട്ട​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്കു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ഇ​ന്നലെ രാ​വി​ലെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ച് ബാ​ങ്കി​ന്‍റെ നൂ​റൂ​മീ​റ്റ​ർ ​അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ​വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മ​റി​ച്ചി​ടാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു ശാ​ന്ത​രാ​ക്കി. തു​ട​ർ​ന്നു ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഐ.​പി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ദ്ഘാ​ട​നശേ​ഷം പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്.

സ​ജീ​വ​ൻ കു​രി​യ​ച്ചി​റ, ജെ​യ് ജു സെ​ബാ​സ്റ്റ്യ​ൻ, കെ.​സി. അ​ഭി​ലാ​ഷ്, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഹാ​പ്പി മ​ത്താ​യി, ക​ല്ലൂ​ർ ബാ​ബു, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, എം.​എ​ൽ. ബേ​ബി, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

രണ്ടു ദിവസങ്ങളിലായി നൂ​റു​ക​ണ​ക്കി​നു നി​ക്ഷേ​പ​ക​രാ​ണു ബാ​ങ്കി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​ത്.