ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിലെ പരിയാരം, കോടശേരി പഞ്ചായത്തുളെ ബന്ധിപ്പിക്കുന്ന തുന്പൂർമുഴി -നന്പ്യാർപടി -കുറ്റിച്ചിറ റോഡ് നിർമാണോദ്ഘാ ടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
5.05 കിലോമീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുള്ള റോഡി ന് പിഎംജിഎസ്വൈ പദ്ധതിൽ ഉൾപ്പെടുത്തി മൂന്നു കോടി 86 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സനീഷ് കുമാർ ജോസഫ് എംൽഎ അദ്ധ്യക്ഷതവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, കോടശേരി പഞ്ചായത് പ്രസിഡന്റ് റിജു മാവേലിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ജില്ലാ പഞ്ചായത് മെന്പർ ജെനിഷ് പി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷിമ ബെന്നി, ഡെസ്റ്റൻ താക്കോൽക്കാരൻ, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യഷൻമാരായ പി.കെ. ജേക്കബ്, പി.പി. പോളി, ഷീബ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ സി.വി.ആന്റണി, ലിജോ ജോണ്, പഞ്ചായത്ത് മെന്പർമാരായ ആനി ജോയ്, സജിത ഷാജു, രാധാകൃഷ്ണൻ, ആശ രാഗേഷ്, പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എൻജിനീയർ ഡേവിഡ് ജോണ് സി മോറിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോസ് സോളി എന്നിവർ പ്രസംഗിച്ചു.