എ​ൻ​ജി​ൻ​ഹു​ഡി​ൽ യാ​ത്ര​ക്കാ​ർ; നാ​ല് ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, December 1, 2022 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സി​ന്‍റെ എ​ൻ​ജി​ൻ​ഹു​ഡി​ൽ കു​ഷ്യ​നി​ട്ട് യാ​ത്ര​ക്കാ​രെ ഇ​രു​ത്തി​യ​തി​ന് നാ​ല് ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് താ​ൽ​കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​റ​യ​ത്ത്, തെ​ക്കി​നി​യേ​ട​ത്ത്, വേ​ദ​വ്, സു​ബ്ര​ഹ്മ​ണ്യം എ​ന്നീ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സാ​ണ് പ​ത്ത് ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് ആ​ർ​ഡി​ഒ സി.​എ​സ്. അ​യ്യ​പ്പ​ൻ, വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ത​ന്പി, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ നി​ധി​ൻ ബോ​സ് എ​ന്നി​വ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.