അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി 25 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ക: ഐ​എ​എ​ൽ
Thursday, December 1, 2022 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി 25 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ക, ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്കു​ള്ള സ്റ്റൈ​പ്പ​ന്‍റ് കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക, ന്യാ​യാ​ധി​പ​രു​ടെ പ്രൊ​മോ​ഷ​ൻ കാ​ര്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ക്കാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​യേ​ഴ്സ് (ഐ​എ​എ​ൽ) ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ബി. സ്വാ​മി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ലാ​ജു ലാ​സ​ർ, അ​ഡ്വ. എം.​എ. ജോ​യ്, അ​ഡ്വ. കെ.​ആ​ർ. ജ​യ​ന്തി, അ​ഡ്വ. പി.​ജെ. ജോ​ബി, അ​ഡ്വ. രാ​ജേ​ഷ് ത​ന്പാ​ൻ, അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ര​നു​ണ്ണി, എം.​എ. കൊ​ച്ചാ​പ്പു, അ​ഡ്വ. ജി​ഷ ജോ​ബി എ​ന്ന​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ. കെ.​ജി. അ​ജ​യ്കു​മാ​ർ പ്ര​സി​ഡ​ന്‍റും അ​ഡ്വ. എം.​പി. ജ​യ​രാ​ജ് സെ​ക്ര​ട്ട​റി​യു​മാ​യി കാ​ര്യ​നി​ർ​വ​ഹ​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.