യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്; മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Friday, October 7, 2022 1:18 AM IST
പാ​വ​റ​ട്ടി: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലും വീ​ടു​ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലും മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യി.

ഇ​രി​ങ്ങ​പ്രം പ​ള്ളി​ക്ക​ര​വീ​ട്ടി​ൽ സ​ജീ​ഷ് എ​ന്ന ഉ​ണ്ണി​ക്കു​ട്ട​നെ​യാ​ണ് പാ​വ​റ​ട്ടി എ​സ്എ​ച്ച്ഒ ര​മേ​ഷ് എം.​കെ, എ​സ്ഐ ര​തീ​ഷ് പി.​എം, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ക സെ​ന്‍റ​റി​ൽ​നി​ന്നും യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കു​ക​യും മൂ​ന്നു​ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ള​വ​ള്ളി​യി​ലെ മ​റ്റൊ​രു വീ​ട്ടി​ൽ​ക​യ​റി വീ​ട്ട​മ്മ​യെ ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വീ​ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഈ ​കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ്. വാ​ക സ്വ​ദേ​ശി​യാ​യ ബി​ജു മ​ഠ​ത്തു​പ​ടി​ക്ക​ലും എ​ള​വ​ള്ളി സ്വ​ദേ​ശി​യാ​യ ജി​ലി എ​ന്ന​യാ​ളും ചേ​ർ​ന്ന് ര​ണ്ടു​വ​ർ​ഷം മു​ൻ​പ് പ്ര​തി സ​ജീ​ഷി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള കാ​ർ ട്രി​പ്പ് പോ​കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ​വ​ച്ച് മ​റ്റൊ​രു പാ​ർ​ട്ടി​ക്ക് വാ​ഹ​നം കൈ​മാ​റു​ക​യും തു​ട​ർ​ന്ന് വാ​ഹ​നം തി​രി​കെ കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലും ആ​യി.

തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ത​ട്ടി​കൊ​ണ്ട് പോ​ക​ലി​ലും ആ​ക്ര​മ​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ത​ട്ടി​കൊ​ണ്ടു​പോ​യി ത​ട​വി​ലി​ട്ട വീ​ടി​നു സ​മീ​പം പോ​ലീ​സ് എ​ത്തി​യ​തോ​ടെ സ​ജീ​ഷ് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. പ്ര​തി​യു​ടെ മ​ർ​ദ​ന​മേ​റ്റ് മൃ​ത​പ്രാ​യ​നാ​യ ബി​ജു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ​ജീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.