ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​: കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു
Friday, October 7, 2022 1:18 AM IST
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജീ​ക​രി​ച്ച കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ തു​റ​ന്നു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നീ​ഷ്മ ഷ​നോ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​എം. ഷെ​ഫീ​ർ, ഷൈ​ല​ജ സു​ധ​ൻ, എ.​എ​സ്. മ​നോ​ജ്, ബി​ന്ദു അ​ജി​ത്കു​മാ​ർ, കൗ​ണ്‍​സി​ല​ർ കെ.​പി. ഉ​ദ​യ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബീ​ന എ​സ്. കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ്രൊ​ജ​ക്ട​ർ, ലൈ​വ് സ്ട്രീ​മിം​ഗ്, 62 ഇ​ഞ്ച് സ്മാ​ർ​ട്ട് ടി​വി ഉ​ൾ​പ്പ​ടെ​യു​ള​ള സൗ​ക​ര്യ​ത്തോ​ടെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ സ​ജ്ജീ​ക​രി​ച്ച​ത്.

ശീ​തീ​ക​ര​ണ സൗ​ക​ര്യ​ത്തോ​ടെ​യു​ള​ള കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ റൗ​ണ്ട് ടേ​ബി​ൾ മീ​റ്റിം​ഗി​നു​ള​ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.