ഓ​രോ മേ​ഖ​ല​യു​ടെ​യും സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം: മ​ന്ത്രി
Friday, October 7, 2022 1:16 AM IST
ചേ​ല​ക്ക​ര: ഓ​രോ മേ​ഖ​ല​യു​ടെ​യും സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി വേ​ണം പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.
ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​ലോ​ക​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ്യ​വ​സാ​യ​വ​കു​പ്പ് മ​റ്റു വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം പു​തു സം​രം​ഭ​ങ്ങ​ൾ എ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഒ​രു ഇ​ന്‌റേ​ണ്‍​സി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ഇ​ന്‌റേ​ണ്‍​സി​ന് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​കെ.​എ​സ്. കൃ​പ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ന​ഫീ​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷെ​യ്ക്ക് അ​ബ്ദു​ൾ​ഖാ​ദ​ർ, വി. ​ത​ങ്ക​മ്മ, കെ. ​പ​ത്മ​ജ, കെ. ​ജ​യ​രാ​ജ്, പി.​പി. സു​നി​ത, പി. ​കെ. മു​ര​ളീ​ധ​ര​ൻ, കെ. ​ശ​ശി​ധ​ര​ൻ, ഗി​രി​ജ മേ​ലേ​ട​ത്ത്, ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഷ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ർ പി. ​സ്മി​ത സ്വാ​ഗ​ത​വും താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ കെ.​എ​ൻ. അ​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.