ഗോ​സ്പ​ൽ ക്രൂ​സേ​ഡ് ഇ​ന്നു മു​ത​ൽ
Friday, October 7, 2022 1:16 AM IST
തൃ​ശൂ​ർ: വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ "ഗോ​സ്പ​ൽ ഹീ​ലി​ംഗ് ക്രൂ​സേ​ഡ്’ ഇ​ന്ന് തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കും. വൈ​കീട്ട് ആ​റി​ന് ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്തു ദൈ​വ​സ​ഭ തൃ​ശൂ​ർ സെ​ന്‍റ​ർ മി​നി​സ്റ്റ​ർ പാ​സ്റ്റ​ർ സി.​സി.​ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വി​ശേ​ഷ​ക​ൻ ര​വി എ​ബ്ര​ഹാം ബൈ​ബി​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​നി​ൽ അ​ടൂ​ർ, ലോ​ഡ്സ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​ർ സം​ഗീ​ത ആ​രാ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പാ​സ്റ്റ​ർ മാ​ത്യു കെ.​വ​ർ​ഗീ​സ്, പാ​സ്റ്റ​ർ സ​ജി കെ.​ജോ​ർ​ജ്, പാ​സ്റ്റ​ർ റോ​യ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.