ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം ! വി​ദ്യാ​ഭ്യാ​സ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം
Friday, October 7, 2022 1:15 AM IST
നെ​ല്ലാ​യി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ളി​ത ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ.​ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ല​ത ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​യു.​ വി​ജ​യ​ൻ, വി.​ വൃ​ന്ദകു​ മാ​രി, ഡിഇഒ ജ​സ്റ്റി​ൻ വി.​ തോ​മ​സ്, പ്രി​ൻ​സി​പ്പൽ ബി. ​സ​ജീ​വ്, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടി.​ അ​നി​ൽ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എം.​ ജോ​ണ്‍​സ​ൻ, മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് സു​നി​ത വി​നോ​ദ്, എം.​എ.​ മോ​ഹ​ൻ​ദാ​സ്, സോ​മ​ൻ മു​ത്ര​ത്തി​ക്ക​ര, ശ്രീ​ജി​ത്ത് പ​ട്ട​ത്ത്, ടി.​വി.​ വ​ൽ​സ​ൻ, സു​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ഹ​രി​ക്കെ​തി​രെ വ​ലി​യ കാ​ൻ​വാ​സി​ൽ ഒ​പ്പുശേ​ഖ​ര​ണം, പ്ര​തി​ജ്ഞ, ഫ്ലാ​ഷ് മോ​ബ്, റാ​ലി എ​ന്നി​വ​യു​മു​ണ്ടാ​യി.