റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, October 7, 2022 1:12 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ഒ​ൻ​പ​തിനു രാ​വി​ലെ പ​ത്തിനു മ​ന്ത്രി കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.സി. വി​പി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​

സിപി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ജി.​ കൃ​ഷ്ണ​പ്ര​സാ​ദ്, ബെ​ന്നി ബ​ഹ്നാ​ൻ എംപി, എം​എ​ൽ​എ​മാ​രാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ, വി.ആ​ർ. സു​നി​ൽകു​മാ​ർ, ഇ. ​ടി. ടൈ​സ​ണ്‍ എംഎൽഎ, കാ​ടാ​ന്പു​ഴ മൂ​സഹാ​ജി, വി. അ​ജി​ത് കു​മാ​ർ, എ​ൻ. ഷ​ജീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി.സി. വി​പി​ൻച​ന്ദ്ര​ൻ, കെ.എ. വേ​ണു, ഫ്രാ​ൻ​സി​സ് ചെ​മ്മ​ണ്ണൂ​ർ, പി.​എം. ഹാ​രി​സ്, കെ.ജെ. അ​ൻ​ഡ്രൂ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.