ബെ​ൻ​സ് കാ​റി​ന്‍റെ ചി​ല്ലുത​ക​ർ​ത്ത് മോ​ഷ​ണം
Friday, October 7, 2022 1:09 AM IST
ചാ​ല​ക്കു​ടി: ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ബെ​ൻ​സ് കാ​റി​ന്‍റെ ചി​ല്ലുത​ക​ർ​ത്തു മോ​ഷ​ണം. വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ർ സി.ജെ. സാ​മു​വ​ലി​ന്‍റെ കാ​റി​ന്‍റെ മു​ൻവ​ശ​ത്തെ ഡോ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ത്താ​ണു ബാ​ഗ് മോ​ഷ്ടി​ച്ച​ത്. വി​ലപ്പെ​ട്ട രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗാ​ണു മോ​ഷ​ണം പോ​യ​ത്.

വാ​ഴ​ച്ചാ​ൽ ഡി​എ​ഫ്ഒ ​ഓ​ഫീ​സി​ൽ വ​ന്ന​താ​യി​രു​ന്നു റേഞ്ച് ഓ​ഫീ​സ​ർ. ഓ​ഫീ​സി​ൽ നി​ന്നും മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണു കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. കാ​റി​ന​ക​ത്തു വ​ച്ചി​രു​ന്ന ബാ​ഗ് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​ണമു​ണ്ടാ​കു​മെ​ന്നു ക​രു​തി​യാ​ണു ബാ​ഗ് മോ​ഷ്ടി​ച്ച​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.