സി​പി​ഐ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ്: പ​താ​ക​ജാ​ഥാ സ്വീ​ക​ര​ണം ഏ​ഴി​ന്
Friday, October 7, 2022 1:09 AM IST
തൃ​ശൂ​ര്‍: സി​പി​ഐ 24-ാമ​ത് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക​ജാ​ഥ​യ്ക്ക് ഏ​ഴി​നു തൃ​ശൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. രാ​വി​ലെ 8.30ന് ​ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കൊ​ര​ട്ടി പൊ​ങ്ങ​ത്ത് ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജാ​ഥ​യെ സ്വീ​ക​ര​ണ​കേ​ന്ദ്ര​മാ​യ തൃ​ശൂ​ര്‍ ടൗ​ണി​ലേ​ക്ക് എ​ത്തി​ക്കു​ക. തൃ​ശൂ​ര്‍ തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ രാ​വി​ലെ 11നു ​പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

സി​പി​ഐ നേ​താ​ക്ക​ളാ​യ സി.​എ​ന്‍. ജ​യ​ദേ​വ​ന്‍, കെ.​പി. രാ​ജേ​ന്ദ്ര​ന്‍, മ​ന്ത്രി കെ. ​രാ​ജ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍, പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 14 മു​ത​ല്‍ 18 വ​രെ വി​ജ​യ​വാ​ഡ​യി​ലാ​ണു സി​പി​ഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ക.