ല​ഹ​രി മു​ക്ത കേ​ര​ള​ത്തി​നാ​യി കാ​മ്പ​സു​ക​ളി​ൽ പ്ര​ത്യേ​ക സേ​ന: മ​ന്ത്രി
Friday, October 7, 2022 1:09 AM IST
തൃ​ശൂ​ർ: ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​സു​ക​ളി​ൽ പ്ര​ത്യേ​ക സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി ആ​ർ. ബി​ന്ദു. ല​ഹ​രി​മു​ക്ത കേ​ര​ളം ബോ​ധ​വ​ത്ക​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ത​ത്സ​മ​യം എ​ല്ലാ കാ​മ്പ​സു​ക​ളി​ലും സം​പ്രേ​ഷ​ണം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ൻ ജീ​വ​നി കൗ​ൺ​സ​ലിം​ഗ് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ വ്യാ​പി​പ്പി​ക്കും. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ശ്ര​ദ്ധ എ​ന്ന പേ​രി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. കാ​മ്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. എ​ക്സൈ​സ്, പോലീ​സ്, ആ​രോ​ഗ്യം വ​കു​പ്പു​ക​ളെ​യും സ​മി​തി​യു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മു​ക്ത​ധാ​ര ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സ് പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വി​മു​ക്തി സ​ന്ദേ​ശ​വും ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഭി​ലാ​ഷ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ല​ഹ​രി മു​ക്ത കേ​ര​ളം' നാ​ട​കാ​വ​ത​ര​ണ​മു​ണ്ടാ​യി.

ഡോ. ​ജോ​ജോ മോ​ൻ, കെ.​ബി. ബി​നു, ഡോ. ​ആ​ർ.​എ​ൻ. അ​ൻ​സ​ർ, കേ​ണ​ൽ സു​രേ​ഷ് നാ​രാ​യ​ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​സു​കു​മാ​ര​ൻ, ഡോ. ​വി. ആ​തി​ര, കെ.​എ​ൻ. ക​ണ്ണ​ൻ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.