ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് ജി​ല്ലാ ജാ​ഥ​യ്ക്ക് കൊ​ര​ട്ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 6, 2022 12:51 AM IST
കൊ​ര​ട്ടി: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ വ​ർ​ഷ​ത്തി​ൽ 200 ദി​വ​സം ആ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് കൊ​ര​ട്ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
12ന് ​ന​ട​ക്കു​ന്ന ജി​ല്ല ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ന​ട​ത്തി​യ ജാ​ഥ​യ്ക്ക് യൂ​ണി​യ​ൻ ജി​ല്ല ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സേ​വ്യ​ർ ചി​റ്റ​ലി​പ്പ​ള്ളി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ ത​ങ്കം ടീ​ച്ച​റും നേ​തൃ​ത്വം ന​ൽ​കി. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി. മു​ൻ എംഎ​ൽഎ ​ബി.​ഡി. ദേ​വ​സി, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ സു​നി​ത, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, കു​മാ​രി ബാ​ല​ൻ, അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ്, സി.​ജി. സി​നി, എം.​ജെ. ബെ​ന്നി, കെ.​പി. തോ​മ​സ്, കെ.​എ​ൻ. ഹ​രി, ജ​യ​രാ​ജ് ആ​റ്റ​പ്പാ​ടം, പി.​ വി​മ​ൽ കു​മാ​ർ പ്ര​സം​ഗി​ച്ചു.