ദേ​ശീ​യ​പാ​ത കൊ​ര​ട്ടി​യി​ൽ വാ​ഹ​നാ​പ​ക​ടം
Thursday, October 6, 2022 12:51 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി ലത്തീ​ൻ പ​ള്ളി​ക്കും കോ​ട്ട​മു​റി ജം​ഗ്ഷ​നു​മി​ട​യി​ൽ ച​ര​ക്ക് ലോ​റി​യും കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മൈ​സൂ​രി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് റി​ല​യ​ൻ​സ് ഫ്ര​ഷ് എ​ന്ന പേ​രി​ൽ പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​റ​കി​ൽ കാ​ർ ഇ​ടി​ക്കു​ക​യും ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ലോ​റി ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്.

കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി​പ്പോ​യെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് കൊ​ര​ട്ടി പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി.