കൊ​ര​ട്ടി​യി​ൽ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 6, 2022 12:51 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി​യി​ലെ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത കൊ​ര​ട്ടി സി​ഗ്ന​ൽ ജം​ഗ്ഷ​നോ​ട് ചേ​ർ​ന്ന് 3000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഇ​രു​നി​ല​ക​ളി​ലാ​യി 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ന്ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.
കൊ​ര​ട്ടി​മു​ത്തി​യു​ടെ പ​ള്ളി, ഇ​ൻ​ഫോ​പാ​ർ​ക്ക്, കി​ൻ​ഫ്ര പാ​ർ​ക്ക് അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ടേ​ക്ക് എ ​ബ്രേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഗു​ണ​ക​ര​മാ​വു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു പ​റ​ഞ്ഞു. മു​ൻ എംഎ​ൽഎ ബി.​ഡി.​ദേ​വ​സി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ച​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ടോ​യ്‌ലെറ്റ് കോം​പ്ല​ക്സ്, ജ​ന​കീ​യ ഹോ​ട്ട​ൽ, വി​ശാ​ല​മാ​യ ഷോ​പ്പിം​ഗ് ഹാ​ൾ, ക​ഫ്ത്തീ​രി​യ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് നാലിന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ - എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും.
സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ എം​എ​ൽഎ ബി.​ഡി. ദേ​വ​സി മു​ഖ്യാ​തി​ഥി​യാ​കും.