ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് തേ​ക്കു​മ​ര​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി
Thursday, October 6, 2022 12:51 AM IST
കൊ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു ക​യ​റി. പാ​റ​മ​ണ​ൽ ക​യ​റ്റി​പോ​യി​രു​ന്ന ടി​പ്പ​ർ​ലോ​റി​യാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര ക​ട്ടി​പ്പൊ​ക്കം ഇ​റ​ക്ക​ത്ത് നി​യ​ന്ത്ര​ണം വി​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. റോ​ഡ​രികി​ലെ തേ​ക്കു​മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ ദു​ര​ന്തം ത​ല​നാ​രി​ഴ​യ്ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ മാ​രാ​ംകോ​ട് സ്വ​ദേ​ശി ബാ​ബു​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. നി​സാ​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ൽ​സ ന​ൽ​കി.

ഡോ.​ ജ​സ്റ്റി​ൻ പോ​ളി​ന്
ക​നേ​ഡി​യ​ൻ പു​ര​സ്കാ​രം

കൊ​ട​ക​ര: കാ​ന​ഡ​യി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാപന​മാ​യ ഐ​വി ബി​സി​ന​സ് സ്കൂ​ൾ ന​ൽ​കു​ന്ന ഐ​വി ക്ലാ​സി​ക് അ​വാ​ർ​ഡി​ന് മ​റ്റ​ത്തൂ​ർ സ്വ​ദേ​ശി​യും അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റു​മാ​യ ഡോ.​ ജ​സ്റ്റി​ൻ പോ​ൾ അ​വി​ട്ട​പ്പി​ള്ളി അ​ർ​ഹ​നാ​യി. ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്ലാ​സ്്മു​റി​ക​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ്പ​ന​യു​ള്ള​തു​മാ​യ കേ​സ് സ്റ്റ​ഡി​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണ് ഇ​ത്. ഡോ.​ ജ​സ്റ്റി​ൻ പോ​ൾ എ​ഴു​തി​യ ലൂ​യി​സ് വ്യൂ​ട്ട​ൻ ഇ​ൻ ജ​പ്പാ​ൻ എ​ന്ന കേ​സ് സ്റ്റ​ഡി​യാ​ണ് അ​വാ​ർ​ഡി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി വ​ർ​ഷ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യോ​ളം റോ​യ​ൽ​റ്റി ല​ഭി​ക്കു​ന്ന​താ​ണ് ഡോ.​ ജ​സ്റ്റി​ന്‍റെ കേ​സ് സ്റ്റ​ഡി.