ക​നാ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു
Thursday, October 6, 2022 12:51 AM IST
ആ​ളൂ​ർ: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാത്രക്കാ​രും ദി​നംപ്ര​തി ക​ട​ന്നു​പോ​കു​ന്ന കാ​നാ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ന​ശി​ച്ച​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ആ​ളൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ജം​ഗ്ഷ​നു സ​മീ​പം പ​ള്ളി റോ​ഡി​ലു​ള്ള കാ​നാ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളാ​ണു ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.
65 വ​ർ​ഷ​ത്തോ​ളം മു​ന്പ് ക​നാ​ൽ നി​ർ​മി​ച്ച സ​മ​യ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട​താ​ണ് പാ​ലം. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള കൈ​വ​രി​ക​ൾ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന് പോ​യി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്. ആ​ഴ​മു​ള്ള കാ​നാ​ലി​നു കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി പൂ​ർ​ണ​മാ​യി ന​ശി​ച്ചാ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാത്രക്കാ​രും അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ ഇ​ട​യു​ണ്ട്.
പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ബ​ല​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.