ഗു​രു​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥലം മാ​റി
Thursday, October 6, 2022 12:48 AM IST
ഗു​രു​വാ​യൂ​ർ:​ ക​ണ്ടാ​ണ​ശേരി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗു​രു​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ചൂ​ൽ​പ്പു​റം ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ ആ​ദി​ത്യ നി​ർ​വഹി​ച്ചു.
ഗു​രു​വാ​യൂ​ർ എസിപി ​കെ.​ജി.​ സു​രേ​ഷ്, സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​പി.​കെ. മ​നോ​ജ് കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​ന്ധു ഉ​ണ്ണി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചൂ​ൽ​പ്പു​റ​ത്ത് ഇ​രു​നി​ല വീ​ട് വാ​ട​ക​ക്കെ​ടു​ത്താ​ണ്പോ​ലീ​സ് സ്റ്റേ​ഷ​നാ​ക്കി മാ​റ്റി​യ​ത്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തെ​ക്കേ​ന​ട​യി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​ഭ​ജി​ച്ച് 2014 ആ​ഗ​സ്റ്റ് 14നാ​ണ് ക​ണ്ടാ​ണ​ശേ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ക്ഷേ​ത്ര​വും പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ടെ​ന്പി​ൾ സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​ഭ​ജ​നം. കെ​ട്ടി​ടം ഒ​ഴി​ഞ്ഞ് ത​ര​ണ​മെ​ന്ന് ഉ​ട​മ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ക​രം സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഉ​ട​മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.
തു​ട​ർ​ന്നാ​ണ് ചൂ​ൽ​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റി​യ​ത്. ഫോ​ണ്‍ ന​ന്പ​ർ. 0487 2557352