കൂ​നം​മൂ​ച്ചി സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാൾ ഉ​ദ്ഘാ​ട​ന​ം
Sunday, October 2, 2022 1:20 AM IST
കൂ​നം​മൂ​ച്ചി: ഇ​ട​വ​ക​യി​ൽ പു​തിയ താ​യി പ​ണി​ക​ഴി​പ്പി​ച്ച സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച് ബി​ഷ​പ്പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി നി​ർ​വ​ഹി​ക്കു​ം. ഇന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ "സെ​നാ​രെ കാ​സി​ൽ’ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ര​ളി പെ​രു​നെ​ല്ലി​ എം​എ​ൽ​എയും, "ജോ-​മെ​റി കാ​സി​ൽ’ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.വി. ​വ​ല്ല​ഭ​നും നി​ർ​വ​ഹി​ക്കും.

ലി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജ​യ​നും ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ലും നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഉദ്ഘാ​ട​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റവ.ഡോ. ​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. പ്ര​മോ​ദ്, ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.എ. മു​ഹ​മ്മ​ദ് ഷാ​ഫി, ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.എ. കൃ​ഷ്ണ​ൻ, ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നാ​ൻ​സി ആ​ന്‍റ​ണി, പാ​രി​ഷ് ഹാ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.എ​ൽ. കൊ​ച്ചൗ​സേ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഇ​ട​വ​ക ദി​ന പൊ​തു​സ​മ്മേ​ള​നം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് സ്ക്വ​യ​ർ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ന​ട​ക്കും. മ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ. ​ഷാ​ജു ഉൗ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ വൈ​ദി​ക/ സ​ന്യ​സ്ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ ​ജോ​ണ്‍ കൊ​ള്ള​ന്നൂ​ർ സി​എം ഐ, ​സിസ്റ്റർ കൃ​പ മ​രി​യ സി ​എം സി, ​സിസ്റ്റർ ഷി​ബി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രെ​യും പ​ഠ​ന-​ക​ല-​കാ​യി​ക-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൂ​നം​മൂ​ച്ചി ഇ​ട​വ​ക വി​കാ​രി റവ.ഡോ. ​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ, ന​ട​ത്തു കൈ​ക്കാ​ര​ൻ എ. ​എ​ൽ. ജെ​യിം​സ്, പാ​രി​ഷ് ഹാ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ പി. ​വി തോ​മ​സ്, പാ​രി​ഷ് ഹാ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി. ​ആ​ർ ഡേ​വി​സ്, ജോ​മി ജോ​ണ്‍​സ​ൻ എന്നിവർ പ​ങ്കെ​ടു​ത്തു.