ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം: സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം
Sunday, October 2, 2022 1:20 AM IST
തൃ​ശൂ​ർ: ഞാ​യ​റാ​ഴ്ച​ക​ളി​ലെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല​ങ്ങി​ടു​ന്ന​ത് ദു​രു​ദ്ദേശ​പ​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ. ഇന്ന് പ്ര​വൃത്തി​ദി​വ​സ​മാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം, കെസിവൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ൻ ത​ട്ടി​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്ക​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. ജാ​ക്സ​ൻ, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ് എ.​ഡി. സാ​ജു, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​യ്, ജെ​യിം​സ് മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ണി അ​ഗ​സ്റ്റിൻ, ജോ​ഫി മ​ഞ്ഞ​ളി, ജി​ഷാ​ദ് ജോ​സ്, ജോ​ബി കാ​ക്ക​ശേ​രി, ബി​ജു. പി. ​ആ​ന്‍റ​ണി, ഷാ​നു ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.