ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ കേ​ച്ചേ​രി​പ്പു​ഴ സം​ര​ക്ഷ​ണ​ത്തി​നു ന​ക്ഷ​ത്രവ​നം
Sunday, October 2, 2022 1:20 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് കേ​ച്ചേ​രി​പ്പു​ഴ സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ പു​ന​ർ​ജ്ജ​നി- ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ക്ഷ​ത്ര വ​ന​മൊ​രു​ക്കു​ന്നു. പാ​റ​ന്നൂ​ർ ചി​റ​മു​ത​ൽ ചി​റ നെ​ല്ലൂ​ർ കൂ​ന്പു​ഴ പാ​ലം വ​രെ​യു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ വ​രു​ന്ന 12 സെ​ൻ​റ് സ്ഥ​ല​ത്താ​ണ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വൃ​ക്ഷ തൈ​ക​ൾ ന​ട്ട് ന​ക്ഷ​ത്ര വ​ന​മൊ​രു​ക്കു​ന്ന​ത്. കാ​ഞ്ഞി​രം, നെ​ല്ലി, അ​ത്തി, ഇ​ത്തി, അ​ര​യാ​ൽ, ഞാ​വ​ൽ, ക​രി​ങ്ങാ​ലി, അ​ന്പ​ഴം, കൂ​വ​ളം, ഇ​ല​ഞ്ഞി, നീ​ർ​മ​രു​ത് എ​ന്നി​ങ്ങ​നെ ഇ​രു​പ​ത് ത​രം വൃ​ക്ഷ തൈ​ക​ളാ​ണ് വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​ട​ലോ​ട​കം, കു​റു​ന്തോ​ട്ടി എ​ന്നി​വ​യ​ട​ങ്ങി​യ ഒൗ​ഷ​ധ​ത്തോ​ട്ട​വും ത​യ്യാ​റാ​കു​ന്നു​ണ്ട്.

പ്ര​കൃ​തി ര​മ​ണീ​യ​മാ​യ കാ​ഴ്ച്ച സ​മ്മാ​നി​ക്കു​ന്ന​തി​ന് പ​ല​നി​റ​ങ്ങ​ളി​ലു​ള്ള മു​ള​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കും. 1860 തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ൽ 60 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല കോ​ളേ​ജ് ഓ​ഫ് ഫോ​റ​സ്ട്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന കേ​ച്ചേ​രി​പ്പു​ഴ സം​ര​ക്ഷ​ണം- പു​ന​ർ​ജ്ജ​നി ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 11 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​ൽ 5 ല​ക്ഷം രൂ​പ ന​ക്ഷ​ത്ര വ​ന​മൊ​രു​ക്കു​ന്ന​തി​നും 6 ല​ക്ഷം രൂ​പ ക​യ​ർ ഭൂ​വ​സ്ത്ര​മൊ​രു​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കും. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കോ​ളേ​ജ് ഓ​ഫ് ഫോ​റ​സ്ട്രി​യി​ലെ 29 എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ളും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. കേ​ച്ചേ​രി​പ്പു​ഴ​യു​ടെ ഇ​രു​വ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യു​ടെ ക​യ്യേ​റെ പ്ര​ദേ​ശ​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷം മു​ൻ​പേ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. പു​ഴ​യു​ടെ മ​നോ​ഹാ​രി​ത വ​ർ​ദ്ധി​പ്പി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ശ​ല​ഭോ​ദ്യാ​നം, ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന്‍റ ഭാ​ഗ​മാ​യി ന​ട​പ്പാ​ത, ജൈ​വ വേ​ലി എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​വും കേ​ച്ചേ​രി​പ്പു​ഴ സം​ര​ക്ഷ​ണം- പു​ന​ർ​ജ്ജ​നി ര​ണ്ടാം ഘ​ട്ടം വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രേ​ഖ സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​ടി. ജോ​സ്, വി​ക​സ​ന സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ​റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ.​ഷൈ​ല, ആ​സൂ​ത​ണ സ​മി​തി ഉ​പാ​ദ്ധ്യ​ക്ഷ​ൻ ടി.​സി.​സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.