മ​ഹാ​ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ അ​ഞ്ചി​ന്
Sunday, October 2, 2022 1:16 AM IST
കൊ​ട​ക​ര: വ​ട്ടേ​ക്കാ​ട് ശ്രീ​ദ​ക്ഷി​ണാ​മൂ​ർ​ത്തി വി​ദ്യാ​പീ​ഠം ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തി​ലെ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​വും ദ​ക്ഷി​ണാ​മൂ​ർ​ത്തി പ​ഞ്ച​ലോ​ഹ മ​ഹാ​ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ​യും ഇന്നു മുത​ൽ അ​ഞ്ചു​വ​രെ വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്രം ആ​ചാ​ര്യ​ൻ ത​പോ​വ​നം അ​ശ്വ​നി ദേ​വ് ത​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലി​ന് വൈ​കീ​ട്ട് തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ഞ്ച​ലോ​ഹ ശി​വ​ലിം​ഗം ര​ഥ​ഘോ​ഷ​യാ​ത്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ കൊ​ട​ക​ര​യി​ലെ പൂ​നി​ലാ​ർ​ക്കാ​വ്, ഈ​ശ്വ​ര​മം​ഗ​ലം ,പു​ത്തൂ​ക്കാ​വ്, ചെ​റു​കു​ന്ന്, ക​ണ്ടം​കു​ള​ങ്ങ​ര, കാ​വ​നാ​ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ശ്രീ ​ദ​ക്ഷി​ണാ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ക്കും. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴ​ര​ക്കും എ​ട്ടി​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ പ്ര​തി​ഷ്ഠ ന​ട​ത്തും. ഐ.​വി. ച​ന്ദ്ര​ൻ, രെ​ഞ്ജു ഞാ​റ്റു​വെ​ട്ടി, പ്ര​വീ​ണ്‍ കോ​ര​നാ​ട​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.