ചാലക്കുടി: അന്തരിച്ച പനന്പിള്ളി ഗോവിന്ദമേനോന്റെ 116-ാം ജന്മദിനം ആചരിച്ചു. പനന്പിള്ളി ഗോവിന്ദമേനോൻ ജ·ശതാബ്ദി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പനന്പിള്ളി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജനറൽ കണ്‍വീനർ ടി.യു. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സി.പി. പോൾ ചുങ്കുത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, സി.ജി. ബാലചന്ദ്രൻ അഡ്വ. സജി റാഫേൽ, മേരി നളൻ, ഷോണ്‍ പല്ലിശേരി, ബിജു ചിറയത്ത്, കെ.ജെ. ജോർജ്, ബിജു കാതികൂടം തുടങ്ങിയവർ പ്രസംഗിച്ചു.
പനന്പിള്ളി ഗോവിന്ദമേനോൻ സ്മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം നഗരസഭാ ചെയർമാൻ എബി ജോർജ് ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൻ ആലിസ് ഷിബു, സി.ജി. ബാലചന്ദ്രൻ, വി.ഒ. പൈലപ്പൻ, വി.എൽ. ജോണ്സണ്, ഷോണ്‍ പല്ലിശേരി, മേരി നളൻ, ജോസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു. കെപിസിസി. സാംസ്കാരസാഹിതി പനന്പിള്ളി ജ·ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് അന്നമനട അധ്യക്ഷതവഹിച്ചു. തോമസ് മാളിയേക്കൽ. വർഗീസ് മേച്ചേരി, രവി ലായംതോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോക്കസിന്റെ ആഭിമുഖ്യത്തിൽ പനന്പിള്ളി ജന്മദിനം ആചരിച്ചു. ചെയർമാൻ അഡ്വ. ജോസഫ് അറങ്ങാശേരി അധ്യക്ഷതവഹിച്ചു