ചൊ​ക്ക​ന അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​രി​ക്കു​ട്ടി ച​ത്തു
Sunday, October 2, 2022 12:43 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന​യി​ൽ മൂ​രി​ക്കു​ട്ടി​യെ പു​ലി കൊ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​ക്ക​ന എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി പാ​ഡി​ക​ൾ​ക്ക​ടു​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​യോ​ടു ചേ​ർ​ന്ന് റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് മൂ​രി​ക്കു​ട്ടി​യു​ടെ ജ​ഡം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ക​ണ്ടെ​ത്തി​യ​ത്.

മാ​ട്ടു​മ്മ​ൽ ബ​ഷീ​റി​ന്‍റെ മൂ​രി​ക്കു​ട്ടി​യാ​ണ് പു​ലി​ക്കി​ര​യാ​യ​ത്. ജ​ഡത്തി​ന്‍റെ കു​റേ ഭാ​ഗം പു​ലി തി​ന്ന നി​ല​യി​ലാ​ണ്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ത്തി​നു സ​മീ​പം ഇ​ട​യ്ക്കി​ടെ കാ​ട്ടാ​ന​യും പു​ലി​യും ഇ​റ​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വ​നാ​തി​ർ​ത്തി​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.