പ​ക​ൽ വീ​ട്ടിൽ 70 ക​ഴി​ഞ്ഞ​വ​ർ​ക്ക് അം​ഗ​ത്വ​മി​ല്ല, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു സ​മ​ൻ​സ്
Sunday, October 2, 2022 12:43 AM IST
തൃ​ശൂ​ർ: "പ​ക​ൽ വീ​ട്ടി'​ൽ 70 ക​ഴി​ഞ്ഞ​വ​ർ​ക്ക് അം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​ത്തി​യ കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ ന​ല്കി​യ ഹ​ർ​ജി​യി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് സ​മ​ൻ​സ്.പൊ​തു​പ്ര​വ​ർ​ത്ത​ക​നും പ​ക​ൽ വീ​ട് അം​ഗ​വു​മാ​യ ടോ​മി ഒ​ല്ലൂ​ക്കാ​ര​ൻ തൃ​ശൂ​ർ മു​നി​സി​ഫ് കോ​ട​തി​യി​ൽ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

കോ​ർ​പ​റേ​ഷ​ൻ ഒ​ല്ലൂ​ർ സോ​ണി​ലെ പ​ക​ൽ വീ​ട് നി​ർ​ത്ത​രു​തെ​ന്നും 56 മു​ത​ൽ 80 വ​യ​സു​വ​രെ അം​ഗ​ത്വം ന​ല്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ജൂ​ലൈ അ​ഞ്ചി​നാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 18നു ​ഹാ​ജ​രാ​കാ​നാ​ണു സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.